2024-ലെ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകൾക്ക് അപ്പുറത്തായിരിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി: 2024-ലെ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകൾക്ക് അപ്പുറത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിലൊന്ന് ദാരിദ്ര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണ് മറ്റൊന്ന് എന്ന് അദ്ദേഹം അറിയിച്ചു.

സ്വാധീനമുള്ള കുടുംബങ്ങളുമായി ബന്ധം പുലർത്തിയാൽ മാത്രമേ വികസനം നേടാനാകൂവെന്ന് ഇന്ത്യക്കാർ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. 2014 മുതൽ രാജ്യം എല്ലാ തടസങ്ങളേയും മറികടക്കാൻ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് സാധ്യമായ വേഗത്തിൽ വികസനമുണ്ടായില്ല. ചില പ്രതിബന്ധങ്ങൾ മാനസികാവസ്ഥയുടേതായിരുന്നു. 2014-ന് ശേഷം രാജ്യം പ്രതിബന്ധങ്ങളെ മറികടക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.