ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിക്കാൻ ഇന്ത്യയുടെ അടിയന്തര ഇടപെടലിൻ കഴിയുമെന്ന് വ്യക്തമാക്കി ഇറാൻ അംബാസഡർ ഇറാജ് ഇലാഹി. ന്യൂസ് ഏജൻസിയായ എ.എൻ.ഐയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റഖെ പ്രതികരണം. തെക്കേ ഏഷ്യയുടെ ശബ്ദമായ ഇന്ത്യ സമാധാന ശ്രമം നടത്തിയാൽ നിരപരാധികളായ ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവസാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയ്ക്ക് ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യ കണ്ണുംപൂട്ടി ഇരിക്കില്ലെന്ന് ഇറാൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ച സാധാരണക്കാരുടെ എണ്ണം 9,000 കവിഞ്ഞു. 32,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ാരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.
16 ആശുപത്രികളുടെയും പ്രവർത്തനം തടസപ്പെട്ടു.

