മലപ്പുറം: നാളെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് മുന്നറിയിപ്പ് നൽകി കെസിപിപി നേതൃത്വം. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്.
പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണ് ആര്യാടൻ ഷൗക്കത്ത് നടത്തുന്നതെന്നാണ് കെപിസിസി വ്യക്തമാക്കിയിട്ടുള്ളത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നേരത്തെയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ താക്കീത് നൽകിയതാണ്. പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്ന് കെപിസിസി നേതൃത്വം ചൂണ്ടിക്കാട്ടി. പലസ്തീൻ ഐക്യദാർഢ്യ റാലിയെ വിഭാ?ഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. അതിനാൽ നാളത്തെ സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി ആവശ്യപ്പെട്ടു.

