ന്യൂഡൽഹി: സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സിനെ അടിമുടി മാറ്റാനൊരുങ്ങി ഇലോൺ മസ്‌ക്. ഇതിനായുള്ള പദ്ധതി ഇലോൺ മസ്‌ക് ആരംഭിച്ചു. ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ദൈർഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം ഇതിനോടകം എക്സിൽ ലഭ്യമാണ്. വീഡിയോ കോളിങ്, വോയ്സ് കോളിങ്, പേമെന്റ്, ജോബ് സെർച്ച് തുടങ്ങിയ ഫീച്ചറുകൾ ഉടൻ എക്‌സ് പ്ലാറ്റ് ഫോമിൽ ലഭ്യമാകുമെന്നാണ് വിവരം.
എക്സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌ക് പദ്ധതിയിടുന്നതെന്നാണ് വിവരം. സൗഹൃദവും പ്രണയവും താൽപര്യപ്പെടുന്ന ആളുകൾക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. എക്സിൽ ഡേറ്റിങ് ഫീച്ചർ അവതരിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞയാഴ്ച നടന്ന കമ്പനിയുടെ ഇന്റേണൽ മീറ്റിങിൽ മസ്‌ക് പങ്കുവെച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

