അമരാവതി: ആന്ധയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ വർദ്ധിക്കുന്നു. 13 പേരാണ് ഇതുവരെ മരണപ്പെട്ടത്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. അപകടത്തിന് കാരണം സിഗ്നൽ പിഴവ് ആണോയെന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ വ്യക്തമാക്കി.
ആന്ധ്രയിലെ വിശാഖപട്ടണം റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് റെയിൽവെ ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്.

