ന്യൂഡൽഹി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിഷയവുമായി ബന്ധപ്പെട്ട് പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകി. പോലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദ്ദേശം നൽകുമെന്ന് സതിദേവി അറിയിച്ചു.
വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവകരമായി കാണുന്നു. സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലിത്. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നതെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി കൂട്ടിച്ചേർത്തു.

