സിനിമ താരം അമല പോൾ വിവാഹിതയാകുന്നു. ദീർഘകാല സുഹൃത്തായ ജഗത് ദേശായി ആണ് വരൻ. ജഗത് ആണ് അമലയെ പ്രൊപ്പോസ് ചെയ്യുന്നതായും അവർ സമ്മതം പറയുന്നതുമായ വീഡിയോ പുറത്തു വിട്ടത്. എൻ്റെ ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്ന കുറിപ്പോടെയാണ് വീഡിയോ. അമലയുടെ ജന്മദിനത്തിലാണ് ജഗത് അവരെ പ്രൊപ്പോസ് ചെയ്തത്. ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സ്റ്റേജിൽ ഉള്ള നർത്തകർക്കൊപ്പം ചുവടു വെച്ച ജഗത് പിന്നാലെ അമലയെ ക്ഷണിക്കുകയും മോതിരം ഉയർത്തി പ്രൊപ്പോസ് ചെയ്യുകയുമായിരുന്നു ശേഷം ഇരുവരും നൃത്ത ചുവടുകളും വെച്ചു. ജഗത് അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം. വെഡ്ഡിംഗ് ബെൽസ് എന്ന ഹാഷ് ടാഗും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. 2004 ൽ തമിഴ് സംവിധായകൻ എ.എൽ വിജയ്‌യിനെ വിവാഹം ചെയ്തെങ്കിലും 2015 ൽ ഇവർ വിവാഹമോചിതരായി.
പിന്നീട് ഗായകനും മുംബയ് സ്വദേശിയുമായ ഭവ്നിന്ദർ സിംഗുമായി അമല ലിവിംഗ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.എന്നാൽ തന്റെ അനുമതി ഇല്ലാതെ ഭവ്നിന്ദർ സാമ്പത്തിക ക്രമക്കേടു നടത്തി എന്ന വിശദീകരണവുമായി അമല രംഗത്തു വന്നിരുന്നു. ജഗത്തിന്റെയും അമലയുടെയും വിവാഹ വാർത്തയ്ക്ക് പിന്നാലെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിൽ അമലയുടെ മുൻ വിവാഹത്തെയും ബന്ധങ്ങളെയും പറ്റി വിമര്ശനമുയരുന്നുണ്ട്.

