ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്കയെങ്കിലും ചില അസുഖങ്ങൾ ഉള്ളവർ നെല്ലിക്ക കഴിക്കുന്നത് നല്ലതല്ല. ഇത്തരക്കാർ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ജലദോഷമുള്ളവർ നെല്ലിക്ക അധികം കഴിക്കുന്നത് നല്ലതല്ല. ഇത് ജലദോഷം കൂടാനുളള സാധ്യത വർദ്ധിപ്പിക്കും. ജലദോഷമുളളപ്പോൾ തേനിനോടൊപ്പം നെല്ലിക്ക കഴിച്ചാൽ കുഴപ്പമില്ല.
രക്തസമ്മർദ്ദം ഉളളവർ നെല്ലിക്ക അധികം കഴിക്കുന്നതും നല്ലതല്ല. ഇത്തരക്കാർ നെല്ലിക്ക അച്ചാർ ഒഴിവാക്കണം. അതിൽ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മർദ്ദം കൂട്ടും. ഉപ്പ് ധാരാളം കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. അതുവഴി വ്യക്ക തകരാറിലാകുകയും ചെയ്യും.
വിറ്റാമിൻ സി അടങ്ങിയിട്ടുളളതിനാൽ നെല്ലിക്ക അധികം കഴിച്ചാൽ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. നെല്ലിക്ക കഴിക്കുന്നതിന് അലർജിയുളളവർക്ക് വയറുവേദന, ഛർദി, തലവേദന എന്നിവ ഉണ്ടാകാനിടയുണ്ട്.

