തിരുവനന്തപുരം: ശശി തരൂരിന് പിന്തുണയുമായി സുരേഷ് ഗോപി. ശശി തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരെന്താ മനുഷ്യരല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നടത്തിയ റാലിയ്ക്കിടെ ശശി തരൂർ എം പി ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെന്ന ആരോപണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ്സായാലും ബിജെപിയായാലും മുസ്ലിംലീഗ് ആയാലും അതിൽ മനുഷ്യരല്ലേ ഉള്ളത്. മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്. ഇസ്രയേലിന്റെ അല്ല. മുസ്ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്ലിങ്ങളാണവരെ തീർക്കേണ്ടത്. അതു തന്നെയെ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളുവെന്നും അതിൽ ഒരു തെറ്റുമില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.

