ടെൽ അവീവ്: ഇസ്രായേലിന് നേരെ വെല്ലുവിളിയുമായി ഇറാൻ. മുസ്ലീം പോരാളികളോട് മത്സരിക്കാൻ ഇസ്രായേലിന് കഴിയില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞു. ഇസ്രയേൽ- പലസ്തീൻ സംഘർഷങ്ങൾക്കിടെയാണ് ഖമേനിയുടെ പരാമർശം. നെതന്യാഹുവിന്റെ സർക്കാർ നിസ്സഹായരായ പാലസ്തീൻ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവിയിലും മുസ്ലീം പോരാളികളുമായി ഇസ്രയേലിന് മത്സരിക്കാൻ കഴിയില്ലഅമേരിക്കയുടെ കൈകളിൽ ഗാസയിലെ കുട്ടികളുടെ രക്തം പുരണ്ടതായും ഖമേനി പറഞ്ഞു. അതേസമയം, ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും ഭൂമി സംരക്ഷിക്കാൻ പോരാടുന്ന വിമോചന ഗ്രൂപ്പാണെന്നുമായിരുന്നു തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗാന്റെ പരാമർശം.
ഹമാസ് ദേശസ്നേഹമുള്ള സംഘടനയാണെന്നും എർദോഗൻ ചൂണ്ടിക്കാട്ടി. ആരാണ് തന്റെ പ്രദേശങ്ങളെയും ജനങ്ങളെയും സംരക്ഷിക്കുന്നത്. അവർ യോദ്ധാക്കളാണ്. തങ്ങൾ ഇസ്രായേലിനോട് കടപ്പെട്ടവരല്ല. താൻ ഇസ്രായേലിലേക്ക് പോകില്ലെന്നും എർദോഗൻ കൂട്ടിച്ചേർത്തു.

