യുഎസ്എയിൽ മൂന്നിടങ്ങളിലായി അക്രമിയുടെ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസിലെ മെയ്ൻ സംസ്ഥാനത്തെ ലെവിസ്റ്റണിലുണ്ടായ വെടിവയ്പ്പിൽ അറുപതോളം പേർക്ക് പരിക്കേറ്റു.പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്.
ഭീകരവാദ ബന്ധങ്ങളുണ്ടോ എന്ന് വ്യക്തമല്ല.ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടിയാൽ ആക്രമിയെന്ന് സംശയിക്കുന്ന തോക്കേന്തിയ യുവാവിന്റെ ചിത്രം മാധ്യമങ്ങൾ പങ്കുവച്ചു. ഇത് വരെ ആരെയും പോലീസ് പിടികൂടിയിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

