വൺ നേഷൻ; ആര്‍എസ്എസിന്‍റെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന സീരീസ് ഒരുങ്ങുന്നു

ന്യൂഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം വ്യക്തമാക്കുന്ന സീരിസ് അണിയറയിൽ ഒരുങ്ങുന്നു. 2025 ൽ ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് സീരിസ് തയ്യാറാക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ ആറ് സംവിധായകരാണ് സീരീസ് തയ്യാറാക്കുന്നതെന്നാണ് വിവരം. വൺ നേഷൻ അഥവ ഏക് രാഷ്ട്ര് എന്ന പേരിലാണ് സീരീസ് ഒരുങ്ങുന്നത്.

പ്രിയദർശൻ, വിവേക് അഗ്നിഹോത്രി, ഡോ ചന്ദ്രപ്രകാശ് ദിവേധി, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് സീരിസ് ഒരുക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഈ സീരീസ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. വിഷ്ണു വർദ്ധൻ ഇന്ദൂരി, ഹിതേഷ് താക്കർ എന്നിവരാണ് ഈ സീരിസ് നിർമ്മിക്കുന്നത്.

നേരത്തെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി എക്‌സ് അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.ഇന്ത്യയുടെ ഒരിക്കലും വാഴ്ത്താത്ത ഹീറോകളുടെ കഥയാണ് ഇതെന്നും 100 വർഷത്തോളം അവർ രാജ്യത്തെ ഒന്നിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിച്ചുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിരുന്നു.