കോട്ടയം പാർലമെന്റ് സീറ്റ്; പുനരാലോചന വേണമെന്ന് കോൺഗ്രസ് നേതൃത്വം

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് കോട്ടയം പാർലമെന്റ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ പുനർവിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. വിജയ സാധ്യതയുളള സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന നിർദേശം ജില്ലയിൽ നിന്നുളള പ്രധാന നേതാക്കൾ പാർട്ടി നേതൃത്വത്തോട് പങ്കുവെച്ചുവെന്നാണ് റിപ്പോർട്ട്.

പാർലമെന്റ് ജയത്തിന് പ്രാപ്തനായ സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിലില്ലെന്നാണ് ഈ നേതാക്കളുടെ പൊതുവികാരം. സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം വിജയസാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തിൽ തന്നെ ഒരു സ്ഥാനാർഥി ഉണ്ടാകണമെന്ന കാര്യത്തിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്.