മിഷൻ മഹിളാ സാരഥി; 51 ബസുകളുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: 51 ബസുകളുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലേക്കുള്ള വനിതാ ഡ്രൈവർമാരും കണ്ടക്ടർമാരും അടങ്ങുന്ന ബസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്.

സംസ്ഥാനത്തിന്റെ മിഷൻ ശക്തി അഭിയാന്റെ ഭാഗമായി മിഷൻ മഹിളാ സാരഥി പദ്ധതിക്ക് കീഴിലായിരുന്നു ബസുകളുടെ ഫ്ളാഗ് ഓഫ് കർമ്മം. സ്ത്രീകളാകും ഈ ബസുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും എത്തുകയെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

മഹാ അഷ്ടമി ദിനത്തിൽ മിഷൻ മഹിളാ സാരഥിയുടെ സമാരംഭത്തിനൊപ്പം മിഷൻ ശക്തിയെ കൂടി ബന്ധിപ്പിക്കുമ്പോൾ കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയും. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിലാണ് യുപി സർക്കാർ എത്തിനിൽക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.