ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സൈന്യത്തെ രാഷ്ട്രവൽക്കരിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയിരിക്കുന്നത്. സർക്കാർ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഒൻപത് വർഷത്തെ നേട്ടങ്ങൾ പ്രചരിപ്പിക്കുവാൻ വേണ്ടി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ നിയോഗിക്കുമെന്ന് ഈ മാസം ഒക്ടോബർ 18ന് ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് കോൺഗ്രസ് കത്ത് നൽകിയത്.
തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടിലേക്ക് അന്വേഷണ ഏജൻസികളെ അയക്കുന്ന കേന്ദ്ര നടപടിക്കെതിരെയും കത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്.

