തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിൽ നിരവധി ലിങ്കുകളുണ്ടെന്നും അതിലൊരു ലിങ്കാണ് ജെഡിഎസെന്നും പിഎംഎ സലാം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളുകൊണ്ട് ബിജെപിക്കൊപ്പമാണ്. അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാനാണ്. ജെഡിഎസിനെ മന്ത്രിസഭയിൽ നിന്ന് മാറ്റാൻ സിപിഐഎം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. കേരളത്തിൽ പിണറായി വിജയൻ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയിൽ ഉള്ളവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയാണെന്നും പിഎംഎ സലാം പറഞ്ഞു.
ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്, അതിൽ ആർക്കും തർക്കമില്ലെന്ന് മുന്നണി സംവിധാനമായതിനാൽ ലീഗിന് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല. കമ്മറ്റിയിൽ ചർച്ച ചെയ്തു ആവശ്യം യുഡിഎഫിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

