തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുഭീകരവാദം ശക്തമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വയനാട്, കണ്ണൂർ ജില്ലകളിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.
50 അംഗ സായുധ സംഘമാണ് ഉൾവനത്തിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേന്ദ്ര ഇന്റലിജൻസിന്റെ മുന്നിയിപ്പ് സംസ്ഥാനം അവഗണിച്ചുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. വിഷയത്തിൽ കാര്യമായ അന്വേഷണം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും വിവരമുണ്ട്.

