അമേഠിയിൽ ഒരിക്കൽ കൂടി മത്സരിക്കൂ; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിൽ ഒരിക്കൽ കൂടി മത്സരിക്കാനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചത്. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചിരിച്ച് തള്ളേണ്ടതാണെന്നും സമൃതി ഇറാനി വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും കേന്ദ്രമന്ത്രി പ്രതികരണം നടത്തി. അഴിമതിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ദേശീയതലത്തിൽ സഖ്യത്തിലുള്ള കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.