അർജന്റീനയുടെ സ്വന്തം മാലാഖ, ഏയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നു. 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ സ്ഥിരീകരിച്ചു. അർജന്റീനയെ 2022 ലോകകപ്പിലേക്കു നയിച്ചതിൽ പങ്കു വഹിച്ച അദ്ദേഹം അടുത്ത വർഷം കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും മാറിനിൽക്കും. കോപ്പ അമേരിക്കയാണ് ദേശീയ ടീമിനൊപ്പമുള്ള തന്റെ അവസാന ലക്ഷ്യം എന്നാണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യകതമാക്കിയത്.
ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. “ലിയോയ്‌ക്കൊപ്പം, ഞാൻ എല്ലാം പൂർത്തിയാക്കി. അദ്ദേഹത്തോടൊപ്പം ഒരു ക്ലബ്ബിൽ കളിക്കുക എന്നത് മാത്രമാണ് എനിക്ക് നഷ്ടമുണ്ടായിരുന്നത്, പിഎസ്ജിയിൽ നിന്നും എന്നോട് വിടപറഞ്ഞ ദിവസം, ഞാൻ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു: ‘ഒരേ ക്ലബ്ബിൽ ഒപ്പം കളിക്കാൻ കഴിഞ്ഞതിൽ എല്ലാ ദിവസവും കാണാനായതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട് ‘. “ഒരു വർഷം മുഴുവൻ ഒരേ ക്ലബ്ബിൽ നിന്ന്കൊണ്ട്, ഒരു വർഷം മുഴുവനും അദ്ദേഹത്തിനെ കാണാൻ സാധിച്ചത്, പരിശീലനം കാണാൻ സാധിച്ചത്, മെസ്സി ചെയ്യുന്ന കാര്യങ്ങൾ കാണൽ, അതാണ് എനിക്ക് ഏറ്റവും മികച്ചത്, എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു.”
ലോകകപ്പ് 2014 ൽ നഷ്ട്ടമായതും എന്നാൽ 2022 ൽ അതെങ്ങനെ തന്നെ തേടിയെത്തിയെന്നും അദ്ദേഹം പങ്കുവെച്ചു. “ഞാൻ പകരക്കാരനായി പുറത്തായപ്പോൾ, ബെഞ്ചിലിരുന്ന് കരയുകയായിരുന്നു, ഞാൻ ക്ഷീണിതനല്ലായിരുന്നു,എനിക്ക് അപ്പോഴും കളിയ്ക്കാൻ സാധിക്കുമായിരുന്നു. കളി നഷ്ടമായെന്ന് എല്ലാവര്ക്കും തോന്നുമ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു ഈ ഫൈനൽ ഞങ്ങൾക്കു തന്നെ കിട്ടുമെന്ന്” എന്നും കൂട്ടിച്ചേർത്തു.

