പലസ്തീനുള്ള മാനുഷിക സഹായം തുടരും; പ്രധാനമന്ത്രി

ന്യൂഡൽഹി: പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്തീൻ പ്രസിഡന്റിനോട് പ്രാധാനമന്ത്രി സംസാരിക്കുകയും ചെയ്തു. ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലമായുള്ള നിലപാട് ആവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.