ഇന്ത്യയെ തോൽപ്പിക്കുക പ്രയാസമാണ് : സമ്മർദ്ദങ്ങളിലും കുലുങ്ങാത്ത ടീമെന്ന് വിശേഷിപ്പിച് റിക്കി പോണ്ടിങ്

ഇന്ത്യൻ ക്രിക്കറ്റ് നിരയെ തോൽപ്പിക്കുക അധികഠിനമെന്ന് തുറന്നു പറഞ്ഞ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. നിലവിലെ രോഹിത് ശർമയാണ് ശക്തമായ ഇന്ത്യൻ ടീമിനെ നയിക്കാൻ പ്രാപ്തനായ ക്യാപ്റ്റൻ എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലെയും ടീമിന്റെ കഴിവിനെ പറ്റിയും പറഞ്ഞു റിക്കി. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ വളരെ പ്രയാസമാണ്. ഫാസ്റ്റ് ബൗളിംഗ്, സ്പിൻ, ടോപ് ഓർഡർ, മധ്യനിര ബാറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും അവർക്ക് ശക്തമായ അടിത്തറയുണ്ട്. ഇന്ത്യൻ ടീം എത്ര സമ്മർദ്ദങ്ങളിൽ ആണെങ്കിലും ടീം എപ്പോഴും കുലുക്കമില്ലാതെയും സ്ഥിരതയോടെയുമാണെന്നും സ്വന്തം മണ്ണിലെ കളിയിൽ ഉള്ള ഇന്ത്യയുടെ ആത്മവിശ്വാസത്തെയും റിക്കി പോണ്ടിങ് എടുത്തു പറഞ്ഞു. മെൻ ഇൻ ബ്ലൂ എന്നാണ് ഇന്ത്യയെ പോണ്ടിങ് വിശേഷിപ്പിച്ചത്. രോഹിത്തിന്റെ ക്യാപ്ടൻസിയെ കുറിച്ച് പോണ്ടിങ്ങിന് മികച്ചതെന്നല്ലാതെ മറ്റൊന്നും പറയാനില്ല.ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കോച്ച് കൂടെയാണ് നിലവിൽ അദ്ദേഹം.