ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവാർഡ്: സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപ

തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരള താരങ്ങൾക്ക് ക്യാഷ് അവർഡ് അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.