ടെൽഅവീവ്: ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
ഗാസയിൽ സ്ഥിതി അതീവരൂക്ഷമാണ്. വടക്കൻ ഗാസയിൽ നിന്ന് അഞ്ചുലക്ഷം പേർ പലായനം ചെയ്തു. ലക്ഷക്കണക്കിനാളുകൾ തെരുവിൽ കഴിയുകയാണ്. ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തിക്കുന്ന ഇന്ധനം കൂടി ഇന്ന് തീരുമെന്ന് യുഎൻ ഏജൻസികൾ അറിയിച്ചത്.
അതേസമയം, ഇസ്രയേൽ ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടിരുന്നു.

