പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറി. കണ്ണൂർ എ ആർ ക്യാമ്പിലെ പോലീസ് ജീപ്പാണ് കാൽടെക്സ് ജംഗ്ഷനിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയത്. ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്നാണ് വിവരം. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയിൽ ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു.തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു.ജീപ്പിൽ രണ്ട് പേരായിരുന്നു എന്നും അവർ യൂണിഫോം ധരിച്ചിരുന്നില്ലെന്നും പമ്പ് ജീവനക്കാർ പറയുന്നു. ജീപ്പ് തുരുമ്പ് പിടിച്ച നിലയിലായിരിന്നു. കാറിൽ ഉണ്ടായിരുന്ന ആർക്കും പരിക്കുകളില്ല.കേസ് സംബന്ധമായി കൂടുതൽ അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും വാഹനത്തിന് ഏതെങ്കിലും തരത്തിലെ തകരാർ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്ന് അജിത്കുമാർ വ്യക്തമാക്കി.

