മന്ത്രിമാർക്ക് തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ കഴിയുന്നില്ല; ഗവർണർ

തിരുവനന്തപുരം: മന്ത്രിമാർക്ക് തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ കഴിയുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തന്നോട് ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്തുകൊണ്ട് അദ്ദേഹം ആ കത്ത് പിൻവലിച്ചില്ല. ബില്ലുകളിൽ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ട്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാർക്കും തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കുന്നില്ല. പിന്നെ ആരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്ന് ഗവർണർ ചോദിക്കുന്നു.

നിയമസഭ വിശദമായ ചർച്ചകൾ നടത്തി പാസാക്കിയ ചില ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല. അധികാരം വെട്ടിച്ചുരുക്കുന്ന ബിൽ, സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന ബിൽ തുടങ്ങിയ ബില്ലുകളിലാണ് ഇതുവരെ തീരുമാനമാകാത്തത്.