ഹമാസുമായി ചർച്ചയ്ക്ക് തയ്യാർ; ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമായി റഷ്യ

മോസ്‌കോ: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് റഷ്യ. ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി മിഖായേൽ ബൊഗ്ദനോവ് വ്യക്തമാക്കിയത്.

അടുത്ത ആഴ്ച ഖത്തറിൽ വച്ച് ചർച്ച നടത്താൻ ഹമാസ് തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണ്. ബന്ദികളെ മോചിപ്പിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇത് പ്രയോജനപ്രദമാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം ഹമാസിന്റെ സീനിയർ കമാൻഡർ മുറാദ് അബു മുറാദിനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. മാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച ഗാസയിലെ ആസ്ഥാനത്തിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് അബു മുറാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.