ന്യൂഡൽഹി: മെറ്റക്കെതിരെ വിമർശനവുമായി ഇന്ത്യ മുന്നണി. ഇന്ത്യയിൽ സാമൂഹിക സ്പർദ്ധ സൃഷ്ടിക്കുന്നതിനും വർഗീയ വിദ്വേഷം വളർത്തുന്നതിനും മെറ്റ ഉത്തരവാദിയാണെന്ന് ഇന്ത്യ മുന്നണി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മാളികർജ്ജുൻ ഖർഗെ മാർക്ക് സക്കർബർഗിന് കത്തയക്കുകയും ചെയ്തു. വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിപക്ഷ നേതാക്കൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ മെറ്റ അടിച്ചമർത്തുന്നുവെന്ന് കത്തിൽ പറയുന്നുണ്ട്.
ഒരു സ്വകാര്യ വിദേശ കമ്പനിയുടെ ഇത്തരം നടപടികൾ ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇടപെടുന്നതിന് തുല്യമാണ്. മെറ്റയുടെ നടപടി ഇന്ത്യ സഖ്യത്തിന് നിസാരമായി കാണാനാകില്ലെന്നും കത്തിൽ വ്യക്തമാക്കി. 2024 ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ വസ്തുതകൾ ഗൗരവമായി കാണണമെന്നും ഇന്ത്യയിൽ മെറ്റയുടെ പ്രവർത്തനങ്ങൾ നിഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യ മുന്നണി കത്തിൽ ചൂണ്ടിക്കാട്ടി. മെറ്റ ഇന്ത്യയുടെ മേധാവികൾക്ക് എതിരെയാണ് കത്ത് എഴുതിയിരിക്കുന്നത്.

