തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വ്യാപക അഴിമതി

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വ്യാപക അഴിമതികളെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. 57 പഞ്ചായത്തുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലാണ് പരിശോധന .കെട്ടിട നിർമ്മാണ പെർമിറ്റുകൾ നൽകുന്നതിനും ,നമ്പർ അനുവദിക്കുന്നതിനും മനപ്പൂർവം കാലതാമസം വരുത്തിയതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. നിർമാണ പ്രവർത്തികളിലും മരാമത്ത് പണികൾക്ക് ടെൻഡർ നൽകുന്നതിലും മനപ്പൂർവം കാലതാമസം വരുത്തിഎന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

നിർമ്മാണ പ്രവർത്തികളിൽ ടെൻഡർ നൽകുന്നതിലും ക്രമക്കേട് നടക്കുന്നതായും വിവരം ലഭിച്ചതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഒരേ സമയം പരിശോധന നടന്നത്. വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ, ഐജി ഹർഷിത അട്ടല്ലൂരി, എസ് പി റെജി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മാലിന്യം തള്ളിയ വാഹനം പിഴ ഈടാക്കാതെ വിട്ടുകൊടുത്ത സംഭവം അന്വേഷിക്കേണ്ടത് കോർപ്പറേഷനാണെന്നു മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് പിടികൂടിയ വാഹനം പിഴ ഈടാക്കാതെ വിട്ടുകൊടുക്കാൻ കോർപ്പറേഷനിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇടപ്പെട്ട സംഭവത്തെക്കുറിച്ച് കോർപ്പറേഷനാണ് അന്വേഷണം നടത്തേണ്ടത് മന്ത്രിപറഞ്ഞു. റോഡിലും ജലാശയങ്ങളിലും മാലിന്യ വലിച്ചെറിയുന്നവർക്ക് പിഴയും തടവും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സംബന്ധിച്ച് വിശദീകരിക്കാൻ ചേർന്ന് വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ജനപ്രതിനിധികൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നില്ലേ എന്നും തിരുവനന്തപുരം കോർപ്പറേഷൻ മാലിന്യവുമായി പിടികൂടിയ വാഹനം വിട്ടുകൊടുത്ത സംഭവത്തിൽ എന്ത് നടപടിയാണ് തദ്ദേശ വകുപ്പ് സ്വീകരിച്ചത് എന്നുമായിരുന്നു ചോദ്യം.

ഇത് സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അതേക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും എന്നാൽ ശരിയായ കാര്യമല്ലെന്നുമാണ് അറിഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു. തദ്ദേശ വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണം റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. ഇതേക്കുറിച്ച് കോർപ്പറേഷനാണ് അന്വേഷിക്കേണ്ടത് എന്ന് മന്ത്രി വ്യക്തമാക്കി. ബൈപ്പാസ് സർവീസ് റോഡിൽ മാലിന്യം തള്ളിയതിന് സിഐടിയു അനുഭാവികളായ വള്ളക്കടവ് സ്വദേശിയുടെ ഓട്ടോ ഓഗസ്റ്റ് 27നാണ് പിടികൂടിയത്.നഗരസഭയിലെ ലാപ്ടോപ്പ് പദ്ധതിയിൽ അട്ടിമറിയാണ് അടുത്തത്.

പഠിക്കാൻ ലാപ്ടോപ്പിനു അപേക്ഷിച്ചാൽ പഠനം പൂർത്തിയാക്കിയാലും ലഭിക്കാത്ത അവസ്ഥയാണ്. നഗരസഭയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ലാപ്ടോപ്പ് പദ്ധതിയാണ് അട്ടിമറിച്ചത്. രണ്ടു വർഷമായി അർഹരായ കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിക്കുന്നില്ല എന്നാണ് ആക്ഷേപം. 2021 22 കാലഘട്ടത്തിൽ 185 കുട്ടികൾ അപേക്ഷിച്ചു. 2023 അവസാനമായിട്ട് ഒരാൾക്ക് പോലും ലഭിച്ചിട്ടില്ല. ഡിഗ്രി പഠനത്തിനു വേണ്ടിയാണ് പല കുട്ടികളും അപേക്ഷിക്കുന്നത്. അപേക്ഷ സമർപ്പിക്കാനും നിരവധി കടമ്പ കളാണ്. പട്ടികജാതി ഓഫീസ് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലായി കയറി ഇറങ്ങുകയാണ് വിദ്യാർഥികൾ. സർട്ടിഫിക്കറ്റുകൾ ഒക്കെ ലഭിച്ചാലും പരിഗണിക്കുന്നില്ല എന്നും പരാതിയുണ്ട്.അർഹരല്ലാത്തവർക്ക് ലാപ്ടോപ്പ് ലഭിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്.

പ്രശ്നത്തിൽ പ്രത്യേക കൗൺസിൽ വിളിച്ച് പരിഹാരം കാണുമെന്നു ബിജെപി നഗരസഭ പാർലമെന്ററി ഉപാധ്യക്ഷൻ പറഞ്ഞു. ലാപ്ടോപ്പ് നൽകാൻ ഫണ്ടിന്റെ കുറവ് വരുമ്പോഴാണ് പദ്ധതി താമസിക്കുന്നത് എന്നാണ് നഗരസഭയുടെ വിശദീകരണം. പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകാൻ പഠന സ്ഥാപനത്തിന് സാക്ഷ്യപത്രം വേണം.2021 -22 കാലഘട്ടത്തിൽ അപേക്ഷിച്ചു. 185 വിദ്യാർഥികളും ഇതിനോടകം പഠനം പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയതിനാൽ നൽകേണ്ടഎന്നാണ് നഗരസഭാ തീരുമാനം. കോവിഡും പദ്ധതി നടത്തിപ്പിനായി ഉദ്യോഗസ്ഥരെ നിയമിക്കുവാൻ സാധിക്കാത്തതുമാണ് മറ്റൊരു കാരണം. അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു എന്ന് ആരോപിച്ചും അപേക്ഷകൾ നിരസിക്കുകയാണ്