ടെൽ അവീവ്: ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയന്മാരുടെ കൂട്ടക്കൊലയാണ് ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഉണ്ടായതെന്ന് റിപ്പോർട്ട്. ഇസ്രയേലി പ്രതിരോധ വക്താവ് മേജർ ലിബി വെയ്സാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരമൊരു പ്രതികരണം ആദ്യമായാണ് ഇസ്രയേലി പ്രതിരോധ വകുപ്പിൽ നിന്നും ലഭിക്കുന്നത്. നാലായിരത്തോളം പേരാണ് ഇതുവരെ ഇസ്രയേലിലും പലസ്തീനിലുമായി കൊല്ലപ്പെട്ടത്. 155 സൈനികർ ഉൾപ്പെടെ 1,200 ൽ അധികം പേർക്കാണ് ഇസ്രയേലിൽ ജീവൻ നഷ്ടമായത്.
2,616 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരിച്ചടിക്ക് 3,00,000 ഇസ്രയേലി സൈനികരാണ് അണിനിരന്നത്. 1973 ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണിതെന്നാണ് ഇസ്രായേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ത്തിന് പിന്നാലെ ഇസ്രയേലിന്റെ 75 വർഷത്തെ ചരിത്രത്തിനിടെയിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊലയാണ് രാജ്യത്ത് അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ. കഫർ ആസയിൽ 40 ഓളം പിഞ്ചു കുട്ടികളുടെ മൃതദേഹങ്ങൾ ഇസ്രയേലി സൈന്യം കണ്ടെത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇതിൽ പല കുട്ടികളുടെയും ശിരസ് ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നാണ് വാർത്തകൾ.
അതേസമയം, ഇസ്രയേലിനെ ഉന്നമിട്ട് രണ്ട് അയൽരാജ്യങ്ങളിൽ നിന്നും ആക്രമണം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഹമാസിനു പുറമെ അയൽ രാജ്യങ്ങളായ സിറിയ, ലെബനൻ എന്നിവിടങ്ങളിൽ നിന്നാണ് ഇസ്രയേലിനെതിരെ പോർമുഖം തുറന്നിരിക്കുന്നതെന്നാണ് വിവരം. ഹമാസിനെതിരായ പ്രത്യാക്രമണം തുടരുന്നതിനിടെ തന്നെ, ഈ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൽക്കും ഇസ്രയേൽ തിരിച്ചടി നൽകുന്നുണ്ട്.

