കൊച്ചി: മുനമ്പത്ത് വള്ളം മുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളായ താഹ, മോഹൻ, ശരത് എന്നിവരുടെ വീട് സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. ഇവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം വീടുകളിലെത്തി ആശ്വസിപ്പിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും അ്‌ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് അ്‌ദ്ദേഹം പറഞ്ഞു. മുനമ്പം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മതിയായ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ ചെറുവള്ളങ്ങൾ കടലിൽ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തൽ. മത്സ്യ തെഴിലാളികൾ ജാക്കറ്റ് ഉൾപ്പടെ ധരിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. പാലിക്കാത്തവർക്കെതിരെ നിയമം കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10000 രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ക്ഷേമ നിധിയിൽ നിന്ന് ലഭിക്കും. ഇൻഷുറൻസ് പ്രീമിയം അടക്കാൻ മത്സ്യ തൊഴിലാളികൾ മടി കാണിക്കരുതെന്നും സജി ചെറിയാൻ അഭ്യർത്ഥിച്ചു.

