ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി മുതൽ പുതിയ പതാക

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി മുതൽ പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കിയിരിക്കുകയാണ്. പ്രയാഗ് രാജിൽ നടന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നമുള്ള പതാകയാണ് പുറത്തിറക്കിയിരിക്കുന്നത്. വ്യോമസേനയുടെ പതാകയിൽ. 72 വർഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്.

വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് പ്രയാഗ് രാജിൽ സംഘടിപ്പിച്ചിരിക്കുന്നത്. നൂറിലേറെ വിമാനങ്ങളും ഹെലികോപ്റ്ററുകളും അണിനിരക്കുന്ന വൻ അഭ്യാസപ്രകടനം ഇവിടെ അരങ്ങേറി. വ്യോമസേനയിൽനിന്ന് ഒഴിവാക്കുന്ന മിഗ് 21 വിമാനങ്ങൾ അവസാനമായി അഭ്യാസത്തിന്റെ ഭാഗമായി.

രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമാണെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി അറിയിച്ചു. ആധുനികവൽക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ വേഗത്തിൽ മുന്നേറ്റം നടക്കുന്നു. വനിത അഗ്നിവീർകളെ അടക്കം സേനയുടെ ഭാഗമാക്കിയെന്നും പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന മേധാവി കൂട്ടിച്ചേർത്തു.