കൊച്ചി: സിനിമകളുടെ റിലീസിംഗ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് ആണ് കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച്ചയാണ് സിനിമ റിലീസ് ചെയ്യുന്നത്.
സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണ് സിനിമ എന്നത്. എന്നാൽ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണാൻ പോലും നിൽക്കാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിൽ അഡ്വക്കേറ്റ് ശ്യാം പത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

