കാത്സ്യത്തിന്റെ ഉറവിടം; കൂണിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

പോഷക സമ്പന്നമായ ഭക്ഷണങ്ങളിലൊന്നാണ് കൂൺ. കാത്സ്യത്തിന്റെ ഉറവിടമാണ് കൂൺ. അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. കൂൺ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.

കൂൺ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. കൊഴുപ്പ്, കൊളസ്‌ട്രോൾ, കലോറി എന്നിവ നിയന്ത്രിക്കാനും കൂൺ കഴിക്കുന്നത് നല്ലതാണ്.

കൂണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനങ്ങൾ എന്നിവയെ ബാധിക്കുന്ന കാൻസറിനെ തടയും. കൂണിൽ കാണപ്പെടുന്ന മറ്റൊരു ആന്റിഓക്സിഡന്റ് കോളിൻ ആണ്. കോളിൻ കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.