തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബാലഭാസ്കറിന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐയാണ് നിലവിൽ കേസ് അന്വേഷണം നടത്തുന്നത്.
2018 സെപ്റ്റംബർ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

