കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വായ്പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ ഹൈകോടതിയുടെ നിർദേശം . ആധാരം തിരികെ നൽകാൻ കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിർദേശം നൽകി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ ആധാരം തിരിച്ചു നൽകുന്നതിൽ തടസ്സമില്ലെന്ന് ഇഡി വ്യക്തമാക്കിയതോടെ പരാതിക്കാരനോട് ബാങ്കിന് അപേക്ഷ നല്കാൻ കോടതി ആവശ്യപ്പെട്ടു. ബാങ്ക് അധികൃതർ അപേക്ഷ നൽകിയാലുടൻ രേഖകൾ തിരികെ നൽകണമെന്നും, അന്വേഷണത്തിന് ആവശ്യമായ രേഖകളുടെ പകർപ്പ് കൈവശം വച്ച് അസ്സൽ രേഖകൾ തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതെ സമയം കറുവണൂർ ബാങ്കിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടമാകില്ല എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആകെ നിക്ഷേപകർക്ക് നൽകാനുള്ളത് 282 കൂടി രൂപ നൽകാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നൽകിയതായും ഉടൻ 50 കോടി ലഭ്യമാക്കും എന്നും അദ്ദേഹം അറിയിച്ചു. ഒരാൾക്കും ഒരു രൂപപോലും നഷ്ട്ടപ്പെടാത്ത രീതിയിൽ ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും. പുനരുദ്ധാരണ നിധി ഉടൻ നിലവിൽ വരും. കേരള ബാങ്കിന്റെ ഒരു പ്രധാന ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി

