എല്ലാ അതിർത്തികളും അടയ്ക്കും; ചുരാചന്ദ്പൂരിൽ അനിശ്ചിത കാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കുക്കി സംഘടന

ഇംഫാൽ: ചുരാചന്ദ്പൂരിൽ അനിശ്ചിത കാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കുക്കി സംഘടന. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എൻഐഎ, സിബിഐ സംഘങ്ങൾ അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടന ചുരാചന്ദ്പൂരിൽ അനിശ്ചിതകാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. എല്ലാ അതിർത്തികളും അടയ്ക്കുമെന്നാണ് സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്.

മണിപ്പൂരിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉൾപ്പെടെ വിട്ടയക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവെയ്ക്കുന്നത്. ഇംഫാലിലെ ചുരാചന്ദ്പൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരും ഉൾപ്പെടുന്നുണ്ട്.

അതേസമയം, നിയമത്തിന്റെ കൈയിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് വ്യക്തമാക്കി.