സ്പീക്കർമാരുടെ സമ്മേളനത്തിനായി എ എൻ ഷംസീർ നാളെ വിദേശത്തേക്ക്

നിയമസഭാ സ്പീക്കർ എ എൻ ഷംസീറും നിയമസഭാ സെക്രട്ടറി എ.എം. ബഷീറും നാളെ വിദേശത്തേക്ക് പോകും. ആഫ്രിക്കന്‍ രാജ്യമായ ഘാനയിൽ വച്ചു നടക്കുന്ന 66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് യാത്ര.
യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, സ്വിറ്റ്സര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ഒക്ടോബര്‍ 16 ന് മടങ്ങിയെത്തും. സ്പീക്കറുടെ യാത്രയ്ക്കായി സർക്കാർ 13 ലക്ഷം രൂപ അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവു നൽകിയാണു തുക അനുവദിച്ചത്