സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എസ് ജയശങ്കർ

ന്യൂഡൽഹി: കാനഡക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്ണിൽ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണ്. അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലർന്ന രാജ്യമാണ് കാനഡയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീഷണി നിലനിൽക്കുന്നതിനാൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് എംബസിയിലേക്കോ കോൺസുലേറ്റിലോക്കോ പോകാൻ കഴിയുന്നില്ല. കാനഡയിലെ വിസ സേവനങ്ങൾ നിർത്തി വയക്കാൻ കാരണം ഇത്തരം സാഹചര്യങ്ങളാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.