സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വം ഉറപ്പിക്കൽ; പുതിയ മാർഗരേഖ പുറത്തിറക്കാൻ നാവിക സേന

ന്യൂഡൽഹി: പുതിയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന. സാങ്കേതികവിദ്യകളിലും വിവിധ മേഖലകളിലും സ്വാശ്രയത്വം ഉറപ്പിക്കുന്നതിനുമാണ് നാവിക സേന പുതിയ മാർഗരേഖ പുറത്തിറക്കുന്നത്. ഒക്ടോബർ നാലിനാണ് നാവികസേന വികസിപ്പിച്ചെടുത്ത മാർഗരേഖകൾ പുറത്തിറക്കുന്നത്. ‘സ്വവ്ലംമ്പൻ’എന്ന വാർഷിക സെമിനാറിനിടെയാണ് റോഡ്മാപ്പ് പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന്റെ ഭാഗമായുള്ള കോൺക്ലേവിൽ പങ്കെടുക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ നിരവധി നയപരമായ തീരുമാനങ്ങളും പുതിയ പ്രഖ്യാപനങ്ങളും കൊണ്ടുവരും. നാവികസേന ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആത്മനിർഭര ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യൻ നാവികസേന സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ നിരവധി പദ്ധതികളുടെ അംഗീകാരം നാവികസേനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള വിവിധ പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ വിശദീകരിച്ചു.