കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

തൃശൂർ: വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.

ഇ പി ജയരാജൻ, എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എന്നിവർക്കെതിരെ വ്യാജ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആരവിന്ദാക്ഷൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ആറു തവണ ഇഡി അരവിന്ാദക്ഷനെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അടുത്ത ബന്ധമാണുള്ളത്. പണമിടപാടിലെ ഇടനിലക്കാരനായിരുന്നു അരവിന്ദാക്ഷൻ.