കേരളാ കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് പോകില്ല; ജോസ് കെ മാണി

കോട്ടയം: കേരളാ കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് പോകില്ലെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളതെന്നും ആരും പുറകിൽ നിന്ന് കുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ് മുന്നണിക്കുള്ളിൽ നിന്ന് വളരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിലുയരുന്ന പൊതുവികാരം. കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ട്. എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.