ജെഡിഎസിൽ പൊട്ടിത്തെറി; മുസ്ലിം നേതാക്കൾ രാജിവെയ്ക്കുന്നു

ബംഗളൂരു: ജെഡിഎസിൽ പൊട്ടിത്തെറി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെയാണ് ജെഡിഎസിൽ വിള്ളലുണ്ടായത്. ജെഡിഎസിൽ നിന്നും മുസ്ലിം നേതാക്കൾ രാജിവയ്ക്കുകയാണ്. ജെഡിഎസ് സീനിയർ വൈസ് പ്രസിഡന്റ് സയിദ് ഷഫിയുള്ള രാജിവച്ചു. കൂടാതെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ എൻഎം നബി ഉൾപ്പെടെയുള്ളവരും പാർട്ടി വിടാൻ തീരുമാനിച്ചു.

ഡൽഹി മുൻ പ്രതിനിധി മൊഹിദ് അൽത്താഫ്, യുവജന വിഭാഗം പ്രസിഡന്റ് എൻ എം നൂർ, ന്യൂനപക്ഷ വിഭാഗം മുൻ മേധാവി നാസിർ ഹുസൈൻ ഉസ്താദ് തുടങ്ങിയവരും പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ജെഡിഎസ് മതേതര പാർട്ടിയായിട്ടും എൻഡിഎ മുന്നണിയിൽ ചേർന്നതിൽ അതൃപ്തരാണെന്ന് സയിദ് ഷഫിയുള്ള വ്യക്തമാക്കി.

മുസ്ലിം അംഗങ്ങൾക്ക് മാത്രമല്ല ഹിന്ദുക്കൾക്കും പാർട്ടി തീരുമാനത്തിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.