ന്യൂഡൽഹി: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാൻ എന്ന ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. താരത്തിന്റെ സിനിമാ മേഖലയിലെ വൈഭവം ഇൻസ്റ്റിറ്റ്യൂട്ടിനെ കൂടുതൽ സമ്പന്നമാക്കുമെന്നും പ്രവർത്തനകാലം ഫലവത്തായിരിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

