സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. കച്ചിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുകൊണ്ട് തന്നെ ഇന്നും അടുത്ത അഞ്ചു ദിവസത്തേക്കും ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകൾക്കാണ് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വടക്ക് പടിഞ്ഞാരൻ ബംഗാൾ ഉൾക്കടലിൽ ബംഗാൾ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. അത് തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിലൂടെ നീങ്ങാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം. തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളത് കൊണ്ട് തന്നെ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
2023-09-21

