അസംബ്ലി പര്യടനം നടത്താൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും വേണ്ടിയാണ് പര്യടനം. . 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്തോടുകൂടി ഓരോ മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തിൽ പര്യടനം നടത്തും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.
ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴി ലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന ബഹുജന സാദസ്സുകളിലൂടെ പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കും. ഒപ്പം വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. സ്വാതന്ത്ര്യസ മര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞെഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന് ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാ രډന്മര്, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, വിവിധ സംഘടനാ പ്രതി നിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. പാര്‍ല മെന്ററികാര്യ മന്ത്രി, ചീഫ് സെക്രട്ടറി,മന്ത്രിമാർ ജില്ലാ കളക്ടര്‍മാർ എന്നിവർക്കാണ് പരിപാടിയുടെ ചുമതലകൾ നൽകിയിട്ടുള്ളത്.

