മന്ത്രി കെ രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത് : വി ഡി സതീശൻ

ജാതി വിവേചനവുമായി ബന്ധപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വി ഡി സതീശൻ. ജാതി വിവേചനമെന്ന മന്ത്രി കെ രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശൻ. കേരളത്തിന് തന്നെ നാണക്കേടാണ് ഈ സംഭവം എന്ന് പറഞ്ഞ അദ്ദേഹം ക്ഷേത്രം ഏതാണെന്നു പറയുകയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു സംഭവം മന്ത്രി രഹസ്യമാക്കി വയ്ക്കുന്നത് ശരിയല്ല പരാതി നല്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ സോളാർ ഗൂഢാലോചനയിൽ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും നിയമ വിദഗ്ധരുമായി യു ഡി എഫ് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പ്രതിഷേധത്തിനു ഫീസ് ഏർപ്പെടുത്തിയത് പ്രാകൃത നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത് അന്യായമാണെന്നും പ്രതിക്ഷേധ പ്രകടങ്ങളിലൂടെ ഉയർന്നുവന്ന ഇടതുപക്ഷ പ്രസ്ഥാനമാണെങ്കിൽ ഇത് പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിച്ച് തന്നെ ഞങ്ങൾ പ്രതിക്ഷേധ പ്രകടങ്ങൾ നടത്തും ഒരു പൈസയും നല്കാൻ പോണില്ല അവർ കേസെടുക്കട്ടെ. പൈസ കൊടുക്കാത്തതിന് പേരിൽ എല്ലാം ജപ്തി ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു