കോട്ടയം: തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തി എന്ന് അദ്ദേഹം പറഞ്ഞു. ജാതീയമായ വേർതിരിവുണ്ടായതിൽ അതേവേദിയിൽ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
താാൻ ഒരു ക്ഷേത്രത്തിൽ പരിപാടിക്ക് പോയി. അവിടെ ചെന്ന സന്ദർഭത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, പ്രധാന പൂജാരി അവിടെ ഒരു വിളക്ക് വെച്ചിട്ടുണ്ടായിരുന്നു. വിളക്ക് കത്തിക്കാൻ വേണ്ടി തനിക്ക് കൊണ്ടുവന്ന് തരാൻ വേണ്ടി വരികയാണെന്നാണ് താൻ വിചാരിച്ചത്. എന്നാൽ, വിളക്ക് കൊണ്ടുവന്ന് നേരെ തന്റെ കൈയിൽ തന്നില്ല. നേരെ കൊണ്ട് വന്ന വിളക്ക് അദ്ദേഹം തന്നെ കത്തിച്ചു. അതിന് ശേഷം സഹപൂജാരിയും വിളക്ക് കത്തിച്ചു. അതിന് ശേഷം തനിക്ക് തരുമെന്നാണ് വിചാരിച്ചത്. അദ്ദേഹം വിളക്ക് നിലത്ത് വെച്ചു. വിളക്ക് നിലത്ത് എടുത്ത് വെച്ചപ്പോൾ താൻ എടുത്ത് കത്തിക്കട്ടെ എന്നാണ് വിചാരിച്ചത്. താൻ കത്തിക്കണോ? എടുക്കണോ? പോയി പണി നോക്കാൻ പറഞ്ഞു. ഞാൻ തരുന്ന പൈസക്ക് അയിത്തമില്ല തനിക്ക് അയിത്തമാണ് നിങ്ങൾ കല്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടന്ന ഒരു പരിപാടിയിലാണ് മന്ത്രി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്.

