സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെയാവും നടക്കുക. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടത്താനും മൂല്യ നിർണയം ഏപ്രിൽ 3 മുതൽ നടത്താനുമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷകൾ രാവിലെ 9:30 ആവും നടക്കുക.
അതേസമയം ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെ നടത്തും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. നിപ സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിയത് . ഒക്ടോബർ 9,10,11,12,13 ( 9-13) തീയതികളിൽ മാറ്റി വച്ച പരീക്ഷകൾ ന്നതും എന്നും അറിയിച്ചു. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

