നിയമസഭാ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചിട്ടുള്ളത്. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പ്രതികളെ ചേർക്കേണ്ടെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ നൽകിയിരിക്കുന്നത്.

കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക തിരുവനന്തപുരം മ്യൂസിയം പൊലീസാണ്. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ പ്രതികളാകും. ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നു. കേസിൽ പരാതിക്കാർ മുൻ വനിതാ എംഎൽഎമാരാണ്.

ഈ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ പുതിയ കേസെടുക്കുന്ന കാര്യം അറിയിക്കും.