വയനാട്ടിൽ ലോൺആപ്പ് ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി സംശയം

വയനാട്ടിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ലോൺആപ്പുമായി ബന്ധപ്പെട്ട ഭീഷണിയെ തുടർന്നെന്ന് സംശയം. അരിമുള സ്വദേശി അജയ് രാജാണ് ആത്മഹത്യ ചെയ്തത്. അജയ് രാജിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്തതായും സൂചന ഉണ്ട്. ഇതേ തുടർന്ന് ഭീഷണി വന്നിരുന്നതായും പറയുന്നു. അജയ് രാജിന്റെ മരണ വാർത്ത സന്ദേശമയച്ചു നമ്പറിലേക്ക് അയച്ചപ്പോൾ നല്ല തമാശ എന്നായിരുന്നു മറുപടി. അജയ് രാജിന്റെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കു അയച്ചിട്ടുള്ളതായും വിവരമുണ്ട്. അജയ് രാജിന്റെ കുടുംബാംഗങ്ങളുടെ ചിത്രം ഉൾപ്പെടെ മോർഫ് ചെയ്തു പ്രചരിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. എന്തായാലും പോലീസ് ഇപ്പോൾ അജയ് രാജിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തു വിശദമായ പരിശോധനകൾ നടത്തുന്നുണ്ട്. ലോട്ടറി വില്പന നടത്തിയായിരുന്നു അജയ് രാജ് ഉപജീവനാം നടത്തിയിരുന്നത്. വില്പനക്കുള്ള ലോട്ടറി എടുക്കാൻ പോയപ്പോൾ മുതൽ അജയ് രാജിനെ കാണാതാവുകയായിരുന്നു.അരിമുള എസ്റ്റേറ്റിനോട് അജയ് രാജിന്റെ സ്കൂട്ടർ ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അജയ് രാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ദമ്പതികൾ 2 മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയത സംഭവം ഉണ്ടായതു. ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയർ തുടർന്നാണ് ആത്മഹത്യാ എന്നാണ് വിവരം. അതിനു തൊട്ട് പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിലൊരു വാർത്ത വരുന്നത്.